പരുത്തിപ്പാറ സ്നേഹതീരം ഭവനത്തിന് വായിക്കാൻ പുസ്തകങ്ങൾ നൽകി



ഫറോക്ക് പരുത്തിപ്പാറ സ്നേഹതീരം ഭവനത്തിലെ അപ്പൂപ്പന്മാർക്ക് വായിക്കാനുള്ള പുസ്തകങ്ങൾ നൽകി ഗിന്നസ് വത്സരാജും കൂട്ടാളികളും

കഴിഞ്ഞ തവണ അവിടം സന്ദർശിച്ച് അവിടെയുള്ള 32 അംഗങ്ങൾക്കും സ്നേഹ സമ്മാനവും ഭക്ഷണ സാമഗ്രികളും നൽകി തിരിച്ച് പോരുമ്പോൾ ഇനി വരുമ്പോൾ അപ്പൂപ്പന്മാർക്ക് എന്താണ് കൊണ്ടുവരേണ്ടത് എന്ന ഞങ്ങളുടെ ചോദ്യത്തിന് പറ്റുമെങ്കിൽ വായിക്കാൻ കുറച്ചു പുസ്തകങ്ങൾ എത്തിച്ചു തരുമോ എന്ന അവരുടെ ആഗ്രഹം വൃഥാവിലാവാതെ 40 പുസ്തകങ്ങൾ അവിടെയെത്തിച്ച ആത്മനിർവൃതിയിലാണ് ഗിന്നസ് വത്സരാജും കൂട്ടുകാരും

ഓ.എൻ.വി, എം.ടി,അക്കിത്തം, സുകുമാർ അഴീക്കോട്, വൈക്കം മുഹമ്മദ് ബഷീർ.. മുതലായ അനവധി പ്രതിഭകളുടെ 40 പുസ്തകങ്ങളാണധികവും

വായന മുരടിച്ചു നിൽക്കുന്ന ഈ കാലഘട്ടത്തിൽ സർവ്വതും നഷ്ടപ്പെട്ട് മുന്നിൽ ഇരുട്ടു മാത്രം കാണുന്ന ആ വയോധികരുടെ ആവശ്യം പുസ്തകമായിരുന്നെങ്കിൽ ആ പുസ്തകത്തിൻ്റെ മാഹാത്മ്യം മനുഷ്യ മനസ്സുകളെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന് ഈ തലമുറ തിരിച്ചറിയണമെന്ന് ഗിന്നസ് വത്സരാജ് പറഞ്ഞു

സ്നേഹതീരം ചെയർമാൻ സിദ്ധിഖ് കോടമ്പുഴ, മാനേജർ രജീഷ്,ഗോപി ഫറോക്ക്, ഷെമീർ ഫറോക്ക്, രാഹുൽ ചുള്ളി പറമ്പ്, സതീശ് വട്ടപറമ്പ്, കെ.പി. അഷറഫ്, രാജീവ് ഫറോക്ക്, വിൻസി ഹൈസൺ, അനിത വത്സരാജ്, നാൻസി ഹൈസൺ,ഷാജി റീജണൽ, മോഹൻദാസ് കോഴിക്കോട് എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post