തപാൽ സേവനങ്ങളിൽ താൽക്കാലിക നിയന്ത്രണം




കോഴിക്കോട്🔸കാലിക്കറ്റ് പോസ്റ്റൽ ഡിവിഷന് കീഴിലുള്ള എല്ലാ പോസ്റ്റ് ഓഫീസുകളിലും പുതിയ സോഫ്റ്റ് വെയറിലേക്കുള്ള മാറ്റം (സോഫ്റ്റ്‌വെയർ മൈഗ്രേഷൻ) നടക്കുന്നതിനാൽ തപാൽ സേവനങ്ങൾക്ക് താൽക്കാലികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് അറിയിച്ചു.

ഈ മാസം 22ന് നടക്കുന്ന സോഫ്റ്റ്‌വെയർ മൈഗ്രേഷന്റെ ഭാഗമായി, ജൂലൈ 21-ന് (തിങ്കൾ) ഡിവിഷനിലെ ഒരു പോസ്റ്റ് ഓഫീസുകളിലും പണമിടപാടുകൾ നടത്തുവാനോ, രജിസ്റ്റേർഡ് പോസ്റ്റ്, പാർസൽ പോലുള്ള തപാൽ ഉരുപ്പടികൾ അയക്കുവാനോ സാധിക്കില്ല.

ഈ സേവനങ്ങൾ പരിമിതമായ തോതിൽ ഇതിന്റെ മുന്നോടിയായി ജൂലൈ 18, 19 (വെള്ളി, ശനി) തീയതികളിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. സോഫ്റ്റ്‌വെയർ മൈഗ്രേഷൻ പൂർത്തിയായ ശേഷം, ജൂലൈ 22 മുതൽ ഒരാഴ്ചത്തേക്ക് സേവനങ്ങളിൽ ചില തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്.

ഈ ദിവസങ്ങളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് തപാൽ വകുപ്പ്അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post