കൊയിലാണ്ടിയിൽ മോഷണത്തിനിടെ കള്ളൻ കിണറ്റിൽ വീണു

കൊയിലാണ്ടി : മോഷണം നടത്താൻ എത്തിയ കള്ളനെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. ഇന്ന് വെള്ളിയാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ കള്ളനെ കണ്ടെത്തിയത്. 

വിവരമറിഞ്ഞ് കൊയിലാണ്ടി ഫയർ ഫോഴ്സും പോലീസും എത്തി കള്ളനെ പുറത്തെത്തിച്ചു. കോഴിക്കോട് നന്തി ബസാറിലെ കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് സംഭവം. രാവിലെ ഏഴുമണിയോടെ ഗൃഹനാഥ മുറ്റം വൃത്തിയാക്കുന്നതിനിടെ കിണറിന്റെ ഗ്രിൽ നീങ്ങിയത് കണ്ട് സംശയം തോന്നിയാണ് പരിശോധിച്ചത്. അപ്പോൾ കിണറിൽ നിന്നും കയറാനാവാതെ ബംഗാൾ സ്വദേശിയായ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു. കുളിമുറിയിൽ കൂടി വീട്ടിൽ കടക്കാൻ നടത്തിയ ശ്രമമാണ് കിണറ്റിൽ വീഴാൻ കാരണമായത്.

Post a Comment

Previous Post Next Post