കോഴിക്കോട് നഗരത്തിൽ ഡാൻ സാഫ് സംഘത്തിൻ്റെ ലഹരി വേട്ട



𝐊𝐄𝐑𝐀𝐋𝐀 𝐋𝐈𝐕𝐄 𝐍𝐄𝐖𝐒🌈                

  ━━⊱നേരറിയാൻ⊰━━

*________17/07/2025_________*

 ꧁꫱കെ ലൈവ് ന്യൂസ്‌꫱꧂

[ *കോഴിക്കോട്* ]കോഴിക്കോട് നഗരത്തിൽ ഡാൻ സാഫ് സംഘത്തിൻ്റെ ലഹരി വേട്ട

 18.3 kg കഞ്ചാവുമായി രണ്ടു വെസ്റ്റ് ബംഗാൾ സ്വദേശികളെ ഡാൻ സാഫ് സംഘവും നടക്കാവ് പോലീസും ചേർന്നാണ് എരഞ്ഞിപ്പാലത്ത് നിന്നും പിടികൂടിയത്

പ്രതികൾ വലിയ അളവിൽ കഞ്ചാവ് ഒറീസയിൽ നിന്നും ബാംഗ്ലൂർ വഴി കോഴിക്കോട്ടേക്ക് എത്തിക്കുന്നു എന്ന് വിവരം ഡാൻ സാഫ് സംഘത്തിന് ലഭിച്ചിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രതികൾ കുറച്ചു ദിവസങ്ങളായി ഡെൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു

പ്രധാനമായും നഗരത്തിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നവർക്ക് എത്തിച്ചതാണെന്ന് പ്രതികൾ പറഞ്ഞു

അതിഥി തൊഴിലാളികൾ കൂടുതലായി കഞ്ചാവ് കോഴിക്കോട്ടേക്ക് എത്തിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കർശന പരിശോധനയാണ് കോഴിക്കോട് സിറ്റിയിൽ ടെൻസാഫ് സംഘം നടത്തിവരുന്നത്

ഒറീസയിൽ നിന്ന് ട്രെയിൻ മാർഗ്ഗം ബാംഗ്ലൂരിലെത്തിച്ച കഞ്ചാവ് കെഎസ്ആർടിസി ബസ് മാർഗം കോഴിക്കോട്ട് തിരിക്കുകയായിരുന്നു

രാത്രി 10 മണിയോടെ ആയിരുന്നു പ്രതികൾ പിടിയിലായത്

നഗരത്തിലെ വലിയ കേസുകൾ പിടിച്ചെടുക്കുന്നത് ഡാൻ സാഫ് സംഘമാണ് രാപ്പകൽ ഇല്ലാത്ത പരിശോധനയാണ് ഇവർ കോഴിക്കോട് സിറ്റിയിൽ നടത്തുന്നത്


𝐊𝐄𝐑𝐀𝐋𝐀 𝐋𝐈𝐕𝐄 𝐍𝐄𝐖𝐒🌈

─━━━━━━━━━⊱✿⊰━━━━━━━━─       

Post a Comment

Previous Post Next Post