വിദ്യാർഥിനിയുടെ മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ; പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ



𝐊𝐄𝐑𝐀𝐋𝐀 𝐋𝐈𝐕𝐄 𝐍𝐄𝐖𝐒🌈                
  ━━⊱നേരറിയാൻ⊰━━
*________13/07/2025_________*
 ꧁꫱കെ ലൈവ് ന്യൂസ്‌꫱꧂
[ *മലപ്പുറം* ]മലപ്പുറത്ത് വിദ്യാർഥിനിയുടെ മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം. യുവാക്കൾ പിടിയിൽ. 

മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. കൊണ്ടോട്ടി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കോട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ് (21), മുഹമ്മദ് നാദിൽ (21), പുളിക്കൽ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 

വിദ്യാർഥിനിയോട് അഞ്ച് ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. 

പണം തന്നില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രതികൾ വിദ്യാർഥിനിയെ‌ ഭീഷണിപ്പെടുത്തിയത്. 

തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

𝐊𝐄𝐑𝐀𝐋𝐀 𝐋𝐈𝐕𝐄 𝐍𝐄𝐖𝐒🌈
─━━━━━━━━━⊱✿⊰━━━━━━━━─     

Post a Comment

Previous Post Next Post