സാധരണക്കാര്‍ക്ക് ആശ്വാസം! മില്‍മാ പാല്‍ വില വര്‍ധന ഉടന്‍ ഉണ്ടാകില്ല.

𝐊𝐄𝐑𝐀𝐋𝐀 𝐋𝐈𝐕𝐄 𝐍𝐄𝐖𝐒🌈                

  ━━⊱നേരറിയാൻ⊰━━

*________15/07/2025_________*

 ꧁꫱കെ ലൈവ് ന്യൂസ്‌꫱꧂

[ *തിരുവനന്തപുരം* ]പാലിന്റെ വില വർദ്ധന തല്‍ക്കാലമില്ല. വിഷയത്തില്‍ വിദഗ്ധസമിതിയെ നിയോഗിച്ച്‌ പഠനം നടത്തിയ ശേഷമായിരിക്കും വില കൂട്ടുന്നത് പരിഗണിക്കുക.

വില കൂട്ടുന്നത് സംബന്ധിച്ച്‌ ഇന്ന് ഡയറക്ടർ ബോർഡ് യോഗം ചേർന്നിരുന്നു. പിന്നാലെയാണ് തല്‍ക്കാലം വർദ്ധന വേണ്ടെന്ന തീരുമാനം എടുത്തത്.

മില്‍മ തിരുവനന്തപുരം, എറണാകുളം യൂണിയനുകള്‍ വർദ്ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. 

പാലിന് 2019 സെപ്തംബറില്‍ നാല് രൂപയും 2022 ഡിസംബറില്‍ ലിറ്ററിന് ആറ് രൂപയും മില്‍മ കൂട്ടിയിരുന്നു. 

നിലവില്‍ മില്‍മ പാലിന്റെ (ടോണ്‍ഡ് മില്‍ക്ക്) ലിറ്ററിന് 52 രൂപയാണ്. പ്രതിദിനം 17 ലക്ഷം ലിറ്റർ പാലാണ് കേരളത്തില്‍ മില്‍മ വില്‍ക്കുന്നത്.


𝐊𝐄𝐑𝐀𝐋𝐀 𝐋𝐈𝐕𝐄 𝐍𝐄𝐖𝐒🌈

─━━━━━━━━━⊱✿⊰━━━━━━━━─       

Post a Comment

Previous Post Next Post