ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിതമാരുടെ വാദം കേൾക്കണം- സുപ്രീം കോടതി


𝐊𝐄𝐑𝐀𝐋𝐀 𝐋𝐈𝐕𝐄 𝐍𝐄𝐖𝐒🌈                

  ━━⊱നേരറിയാൻ⊰━━

*________16/07/2025_________*

 ꧁꫱കെ ലൈവ് ന്യൂസ്‌꫱꧂

[ *കോഴിക്കോട്* ]ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിച്ചവരുടെ വാദം കോടതികള്‍ കേള്‍ക്കണമെന്ന് സുപ്രീം കോടതി. 

കോഴിക്കോട് കാക്കൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. 

ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ്‌ ഉത്തരവ്.

പ്രതിയുടെ മുന്‍കൂര്‍ ജാമ്യം കേരള ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. അതിജീവിതയുടെ വാദം കേള്‍ക്കാതെയാണ് പ്രതി വിചാരണ കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതെന്നായിരുന്നു ഹൈക്കോടതി കണ്ടെത്തിയിരുന്നത്. ഇതിനെതിരെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.

പ്രതിക്കു വേണ്ടി അഭിഭാഷകന്‍ ശ്രീറാം പറക്കാട് സുപ്രീം കോടതിയില്‍ ഹാജരായി. 

സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവര്‍ ഹാജരായി. 

അതിജീവിതയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷക അനിത ഷേണായി ഹാജരായി


𝐊𝐄𝐑𝐀𝐋𝐀 𝐋𝐈𝐕𝐄 𝐍𝐄𝐖𝐒🌈

─━━━━━━━━━⊱✿⊰━━━━━━━━─      

Post a Comment

Previous Post Next Post