വീടിൻ്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തി;യുവാവിനെ പൊലീസ് പിടികൂടി

 



𝐊𝐄𝐑𝐀𝐋𝐀 𝐋𝐈𝐕𝐄 𝐍𝐄𝐖𝐒🌈                

  ━━⊱നേരറിയാൻ⊰━━

*________12/07/2025_________*

 ꧁꫱കെ ലൈവ് ന്യൂസ്‌꫱꧂


[ *കോഴിക്കോട്* ]കോഴിക്കോട് വീടിൻ്റെ ടെറസില്‍ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റില്‍. പെരുമണ്ണ സ്വദേശി ഷെഫീഖിനെയാണ്(27) പൊലീസ് പിടികൂടിയത്.


പന്തീരാങ്കാവില്‍ വാടകയ്ക്ക് താമസിക്കുന്ന പെരുമണ്ണ പൊയില്‍ താഴത്ത് കളരി പറമ്ബിലെ വീടിന്റെ ടെറസിലാണ് കഞ്ചാവ് ചെടി വളർത്തിയത്. 


വീടിൻ്റെ ടെറസില്‍ കഞ്ചാവ് ചെടി വളർത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനക്കായി ഡാൻസാഫും പൊലീസും സ്ഥലത്തെത്തിയത്. 7 അടിയിലധികം നീളമുള്ള ചെടിയാണ് കണ്ടെടുത്തത്.


പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് യുവാവ് വീടിൻ്റെ പുറകിലെ വാതില്‍ വഴി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. 


എന്നാല്‍ പന്തീരാങ്കാവ് പൊലീസ് ഷഫീഖിനെ പിടികൂടി. കഞ്ചാവ് ചെടിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 


വീട്ടില്‍ കയറിയ പന്തീരാങ്കാവ് എസ്‌ഐ പ്രശാന്തിന്റെ നേതൃത്വത്തില്‍ ഡാൻസാഫ് എസ്‌ഐ ഐ.കെ.അബ്ദുറഹ്മാൻ, അംഗങ്ങളായ എഎസ്‌ഐ അനീഷ് മൂസാൻ വീട്, സുനോജ് കാരയില്‍ എന്നിവർ ചെടി കണ്ടെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.


𝐊𝐄𝐑𝐀𝐋𝐀 𝐋𝐈𝐕𝐄 𝐍𝐄𝐖𝐒🌈

─━━━━━━━━━⊱✿⊰━━━━━━━━─       

Post a Comment

Previous Post Next Post