𝐊𝐄𝐑𝐀𝐋𝐀 𝐋𝐈𝐕𝐄 𝐍𝐄𝐖𝐒🌈
━━⊱നേരറിയാൻ⊰━━
*________15/07/2025_________*
꧁꫱കെ ലൈവ് ന്യൂസ്꫱꧂
[ *കോഴിക്കോട്* ]പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്നും തട്ടിയെടുത്ത 39ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.
കേസിലെ മുഖ്യപ്രതി ഷിബിൻ ലാലിൻ്റെ വീട്ടു പറമ്പിൽ നിന്നു അരകിലോമീറ്റർ അകലെയുള്ള പറമ്പിൽ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയിലാണ് പണം കണ്ടെത്തിയത്.
ജൂൺ 11ന് ആണ് പന്തീരാങ്കാവ് ഇസാഫ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് ഷിബിൻലാൽ പണം കവർന്നത്.
പന്തീരാങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച സ്വർണ്ണം ടേക്ക് ഓവർ ചെയ്യാൻ എത്തിയ ഇസാഫ് ബാങ്ക് ജീവനക്കാരനിൽ നിന്നു ഷിബിൻ ലാൽ പണം തട്ടിയെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിന്നീട് പാലക്കാട് വച്ച് പിടികൂടി.
ജീവനക്കാരൻ്റെ കൈയിൽ നിന്നു തട്ടിപ്പറിച്ച ബാഗിൽ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പണം എടുത്ത ശേഷം ബാഗ് പന്തീരങ്കാവ് ഭാഗത്ത് വലിച്ചെറിഞ്ഞുവെന്നാണ് പ്രതി മൊഴിനൽകിയത്.
എന്നാൽ ഒരു ലക്ഷം രൂപയല്ല, 40 ലക്ഷം രൂപ അടങ്ങിയ ബാഗാണ് ഷിബിൻലാൽ തട്ടിപ്പറിച്ചതെന്ന മൊഴിയിൽ ജീവനക്കാരൻ ഉറച്ചു നിന്നു.
തുടർന്ന് ഷിബിൻലാലിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതപ്പോഴാണ് പണം കുഴിച്ചിട്ടുള്ളതായി സമ്മതിച്ചത്.
ചൊവ്വാഴ്ച രാവിലെ പ്രതിയേയും കൂട്ടി പൊലീസ് സ്ഥലത്ത് എത്തി കിളച്ചപ്പോഴാണ് 39 ലക്ഷം രൂപ അടങ്ങിയ പ്ലാസ്റ്റിക് കവർ കണ്ടെടുത്തത്.
𝐊𝐄𝐑𝐀𝐋𝐀 𝐋𝐈𝐕𝐄 𝐍𝐄𝐖𝐒🌈
─━━━━━━━━━⊱✿⊰━━━━━━━━─
.jpg)